KOYILANDY DIARY

The Perfect News Portal

യു. രാജീവൻ സാംസ്കാരിക വേദി അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഉയർന്ന ശമ്പളമുള്ള ജോലി ലക്ഷ്യമാക്കി മാത്രമാവരുത് വിദ്യാഭ്യാസമെന്ന് ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. യു. രാജീവൻ സാംസ്കാരിക വേദിയുടെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഡി.സി. സി. മുൻ പ്രസിഡണ്ടും സഹകാരി യുമായിരുന്ന യു. രാജീവന്റെ സ്മരണയ്ക്കായി കൊയിലാണ്ടി നഗരസഭയിലെ എസ്.എസ്.എൽ.സി പ്ലസ് – ടു  മുഴുവൻ എ – പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
Advertisements
ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺകുമാർ ഉപഹാരം നൽകി. വി.വി. സുധാകരൻ അധ്യക്ഷനായി. പി. രത്നവല്ലി, സി.വി. ബാലകൃഷ്ണ ൻ, മഠത്തിൽ നാണു, അഡ്വ.കെ. വിജയ ൻ, മുരളീധരൻ തോറോത്ത്, നടേരി ഭാസ്കരൻ, എന്നിവർ സംസാരിച്ചു.