KOYILANDY DIARY

The Perfect News Portal

എൻ.ഇ ബാലറാം അനുസ്മരണവും ലോക്കൽ തല ശില്പശാലയും നടത്തി

കൊയിലാണ്ടി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എൻ.ഇ ബാലറാം അനുസ്മരണവും ലോക്കൽ തല ശില്പശാലയും നടത്തി. സിപിഐ മൂടാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സിപിഐ ജില്ലാ കൗൺസിൽ അംഗം ഇ.കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. കെ. എം ശോഭ അധ്യക്ഷത വഹിച്ചു.
‘സംഘടന – സംഘാടനം’ എന്ന വിഷയത്തിൽ ജില്ലാ എക്സികുട്ടീവ് അംഗം പി സുരേഷ് ബാബു ക്ലാസെടുത്തു. മണ്ഡലം സെക്രട്ടറി അഡ്വ: എസ്. സുനിൽ മോഹൻ, ലോക്കൽ സെക്രട്ടറി സന്തോഷ് കുന്നുമ്മൽ, എ.ടി. വിനീഷ്, എം കെ വിശ്വൻ, രാമചന്ദ്രൻ മൂലിക്കര, രാമചന്ദ്രൻ കൊയിലോത്ത് എന്നിവർ സംസാരിച്ചു.
Advertisements