KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന മാൻ കൊമ്പുകളുമായി രണ്ടു പേർ അറസ്റ്റിൽ

മലപ്പുറത്ത് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന മാൻ കൊമ്പുകളുമായി രണ്ടു പേർ അറസ്റ്റിൽ. രണ്ട് മാൻകൊമ്പുകൾക്ക് 20 ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ച് വരുന്നതിനിടെയാണ് അറസ്റ്റ്. നിലമ്പൂര്‍ കൂറ്റംപാറ ചെറുതൊടി മുഹമ്മദാലി (34), മലയില്‍ ഉമ്മര്‍ (44) എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം ജില്ലയിലെ മലയോരമേഖലകൾ കേന്ദ്രീകരിച്ച്‌ ആനക്കൊമ്പ്, മാൻകൊമ്പ് എന്നിവ ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച്‌ കച്ചവടം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിലമ്പൂര്‍ ഡിവൈ.എസ്‌.പി സാജു. കെ. എബ്രഹാം, വണ്ടൂര്‍ എസ്.ഐ പി. ശൈലേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

വണ്ടൂര്‍-മഞ്ചേരി റോഡിന് സമീപമാണ് കാറിനുള്ളില്‍ ഒളിപ്പിച്ച മാൻ കൊമ്പുകളുമായി മുഹമ്മദാലിയും ഉമ്മറും പിടിയിലായത്. ഇവർ ഏറെക്കാലമായി മാൻകൊമ്പും ആനക്കൊമ്പും കച്ചവടം നടത്തുന്നതായാണ് വിവരം. ഇവരുമായി ബന്ധമുള്ള ഏജന്റുമാര്‍, ഇടപാടുകാര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം വിപുലീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisements