KOYILANDY DIARY

The Perfect News Portal

പെൺകുട്ടിയെ പീഡിപ്പിച്ച ‘മന്ത്രവാദി’ റിമാൻഡിൽ

കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ‘മന്ത്രവാദി’ റിമാൻഡിൽ. പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂർ കുണ്ടുങ്കര മുക്കിൽ രാമൻ പണിക്കരുടെ മകൻ അരക്കുന്നുമ്മൽ സോമ(42)നെയാണ്‌ കോടതി റിമാൻഡ്‌ ചെയ്തത്‌.
രണ്ടുദിവസം മുമ്പ്‌ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മന്ത്രവാദം നടത്തിയ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുണ്ടുങ്കരമുക്കിലെ സജീവ കോൺഗ്രസ് അനുഭാവികൂടിയാണ്‌ ഇയാൾ. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് കുറ്റ്യാടി സിഐ ഇ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്‌.