KOYILANDY DIARY

The Perfect News Portal

മരിക്കാൻ പോവുകയാണെന്ന വിവരം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പങ്കുവെച്ച് യുവതി കടലിൽ ചാടി; തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

മരിക്കാൻ പോവുകയാണെന്ന വിവരം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പങ്കുവെച്ച് യുവതി കടലിൽ ചാടി; തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. കണ്ണൂരിൽ ബേബി ബീച്ചിനടുത്ത് താവക്കര സ്വദേശി റോഷിതയാണ് കടലിൽ ചാടിയത്. വിവരം അറിയിച്ചതിനെ തുടർന്ന് കേരളാ കോസ്റ്റൽ പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തുകയും തുടർന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു .

കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.