KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മുചുകുന്നിൽ നിന്ന് കാണാതായ സ്ത്രീ നാട്ടിൽ തിരിച്ചെത്തി

കൊയിലാണ്ടി കഴിഞ്ഞ ദിവസം കൊയിലാണ്ടി മുചുകുന്നിൽ നിന്ന് കാണാതായ സുജാത (42) നാട്ടിൽ തിരിച്ചെത്തി. ഇവർ ആന്ധ്രയിൽ ബന്ധുക്കളെ കാണാനായി പോയതാണെന്നാണ് അറിയുന്നത്. ഇന്ന് വൈകീട്ടോടെ ആന്ധ്രയിൽ നിന്ന് ശബരി എക്സിപ്രസിൽ കയറി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ  ഇറങ്ങിയ ശേഷം ബസ്സിൽ യാത്ര ചെയ്ത് കൊയിലാണ്ടി സ്റ്റാൻ്റിൽ ഇറങ്ങുകയായിരുന്നു. പരിചയുള്ള നാട്ടുകാരാണ് ഇവരെ തിരിച്ചറിഞ്ഞ് വിവരം പോലീസിന് കൈമാറിയത്.

കഴിഞ്ഞ ദിവസം രാവിലെ 10 മണിക്ക് വീട് വിട്ട് ഇറങ്ങിയശേഷം ഇവർ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തി ശബരി എക്സിപ്രസ്സിലാണ് ആന്ധ്രയിലേക്ക് പുറപ്പെട്ടത്. അടുത്ത ബന്ധുക്കളെ ലക്ഷ്യംവെച്ചായിരുന്നു വീടിവിട്ട് ഇറങ്ങിയത്. കൈയ്യിൽ മൊബൈൽഫോൺ ഇല്ലാത്തത് കാരണം ആന്ധ്രയിലെ ബന്ധുക്കളെ കണ്ടെത്താൻ സാധിച്ചില്ല. തിരിച്ച് ശബരി എക്സ്പ്രസ്സിൽ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

ഇവരുടെ ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് സിഐ ബിജു, എസ്.ഐ. ഷൈലേഷ് എന്നിവരുടെ നേൃത്വത്തിൽ അന്വേഷണം ഊർജിതമായി നടത്തിവരുന്നതിനിടെയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. ഇവരോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!