KOYILANDY DIARY

The Perfect News Portal

തെരുവുനായ റോഡിന് കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

തെരുവുനായ റോഡിന് കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം കോതാടാണ് അപകടം. മൂലമ്പള്ളി സ്വദേശി സാൾട്ടൻ (24) ആണ് മരിച്ചത്.

നായ കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്നർ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ സാൾട്ടൻ മരിച്ചു. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.