KOYILANDY DIARY

The Perfect News Portal

മതിലിടിഞ്ഞുവീണ്‌ കാർ തകർന്നു; കുട്ടി രക്ഷപ്പെട്ടത്‌ അത്ഭുതകരമായി

കുറ്റ്യാടിയിൽ മതിലിടിഞ്ഞുവീണ്‌ കാർ തകർന്നു. കുട്ടി രക്ഷപ്പെട്ടത്‌ അത്ഭുതകരമായി. കെഇടി പബ്ലിക്‌ സ്‌കൂൾ ചുറ്റുമതിൽ ഇടിഞ്ഞ്  കാറിനുമുകളിൽ പതിക്കുകയായിരുന്നു. പൂർണമായും തകർന്ന കാറിലുണ്ടായിരുന്ന നാലുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വ രാവിലെയാണ് സംഭവം.
മറ്റു രണ്ടുകുട്ടികളെ സ്‌കൂളിൽ വിട്ടശേഷം നാലുവയസ്സുകാരനെ കാറിലിരുത്തി പിതാവ്‌ പുറത്തിറങ്ങി ഫോൺ ചെയ്യുകയായിരുന്നു. ഈ സമയം വളരെ ഉയരത്തിലുള്ള മതിലിടിഞ്ഞ്‌ കാറിനുമുകളിലേക്ക്‌ പതിച്ചു. കാറിനുള്ളിൽ കുടുങ്ങിയ കുട്ടിയെ പിതാവ് ഓടിച്ചെന്ന്‌ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവസമയം മതിലിനുസമീപം മറ്റ് കുട്ടികളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മണ്ണുമാന്തിയുടെ സഹായത്തോടെ കല്ലുകൾ നീക്കി നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.