KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ വീണ്ടും തെരുവ് നായ്ക്കളുടെ അക്രമം, മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂരില്‍ വീണ്ടും തെരുവ് നായ്ക്കളുടെ അക്രമം, മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. മട്ടന്നൂരിനടുത്ത് നീർവേലിയിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആയിശയാണ് തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ പുഴാതിയിലും യുകെജി വിദ്യാർത്ഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പുഴാതിയിലെ യുകെജി വിദ്യാർത്ഥി എ പി ഇല്യാസിന് നേരെയാണ് ഇന്നലെ തെരുവ് നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടി ഓടിക്കയറിയ ബന്ധുവിൻ്റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ശബ്ദം വെച്ചതോടെയാണ് നായകൾ മടങ്ങിയത്.