KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് കാല്‍ നട യാത്രക്കാരിയെ കാർ ഇടിച്ചു തെറിപ്പിച്ചു

മലപ്പുറത്ത് കാല്‍ നട യാത്രക്കാരിയെ കാർ ഇടിച്ചു തെറിപ്പിച്ചു. വാഴക്കാട് എസ്ബിഐ ബാങ്കിന് മുന്നിലൂടെ നടന്നു പോകുകയായിരുന്ന വാഴക്കാട് പിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആഷിത, കൂടെയുണ്ടായിരുന്ന അപര്‍ണ എന്നിവരെയാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് അപര്‍ണ റോഡിൻ്റെ ഒരു വശത്തേക്ക് വീണു പോയിരുന്നു. ആഷിതയെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയും ഇവര്‍ റോഡിന്റെ എതിര്‍ദിശയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. കാര്‍ പിന്നെയും 50 മീറ്ററോളം മുന്നിലേക്ക് പോയി ഒരു ബൈക്കിലിടിച്ചാണ് നിന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.