KOYILANDY DIARY

The Perfect News Portal

ചുരത്തിൽ വാഹനാപകടം; ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു

ചുരത്തിൽ വാഹനാപകടം; ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വാഹനങ്ങൾ വൺ വേ ആയി കടന്നു പോകുന്നുണ്ടെങ്കിലും ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

കെഎസ്ആർടിസി യുടെ പിറകിൽ പിക്കപ്പും കാറും ഇടിച്ച് അതിന് പിറകിലായി വന്ന ലോറി കാനയിൽ വീണുമാണ് അപകടമുണ്ടായത്. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തതി ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.