KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി. 18-ാംവാർഡിൽ ചികിത്സയിലായിരുന്ന കണ്ണൂർ അഴീക്കോട് കോളിയാട്ട് ഭണ്ടാരപുരം വീട്ടിൽ വിനയരാജ് (52) ആണ് ബുധനാഴ്ച വൈകീട്ട് വാർഡിലെ ജനൽ വഴി താഴേക്ക് ചാടിയത്.

വീഴ്ചയിൽ കൈക്കും കാലിനും പരിക്കേറ്റതിനെത്തുടർന്ന് വിനയരാജിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി.
Share news
error: Content is protected !!