KOYILANDY DIARY

The Perfect News Portal

ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നതോടെ വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി

മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. ജ​ല​നി​ര​പ്പ് 14 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് രണ്ടായിരത്തിലേറെ കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ച്ചി​രു​ന്ന വൈ​ര​മ​ണി ഗ്രാ​മം തെളിഞ്ഞത്. അ​ക്കാ​ല​ത്തെ പ്ര​ധാ​ന വാണിജ്യ കേ​ന്ദ്ര​മാ​യി​രു​ന്നു വൈ​ര​മ​ണി. അണക്കെട്ട് പൂർത്തിയായതോടെയാണ്‌ അറക്കുളം പഞ്ചായത്തിലെ ഈ ഗ്രാമം വെള്ളത്തിൽ മറഞ്ഞത്‌.

സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവർ, മുത്തിക്കണ്ടം, നടയ്ക്കവയൽ ഗ്രാമങ്ങളുടെ വാണിജ്യകേന്ദ്രമായിരുന്നു വൈരമണി. കു​ള​മാ​വി​ൽ​നി​ന്നു ക​ട്ട​പ്പ​നയ്‍​ക്ക്​ പോ​കു​ന്ന​വ​രു​ടെ ഇ​ട​ത്താ​വ​ള​വു​മാ​യി​രു​ന്നു. തൊടുപുഴയിൽനിന്ന്‌ കൂപ്പ്റോഡിലൂടെ എത്തിയിരുന്ന വാഹനങ്ങൾ കുളമാവ് വനത്തിലൂടെ വൈരമണി വഴിയാണ്‌ കട്ടപ്പനയിലേക്കു പോയിരുന്നത്.

Advertisements

1974ൽ ​ഇ​ടു​ക്കി ഡാ​മി​ന്റെ റി​സ​ർ​വോ​യ​റി​ൽ വെ​ള്ളം നി​റ​ച്ച​പ്പോ​ഴാ​ണ് വൈരമണി വി​സ്‍മൃ​തി​യി​ലാ​യ​ത്. അ​ണ​ക്കെ​ട്ട്‌ നി​ർ​മാ​ണ​ത്തി​നാ​യി പ്രദേശത്തെ ​കു​ടും​ബ​ങ്ങ​ളെ മറ്റിടങ്ങളിലേക്ക്‌ കു​ടി​യി​രു​ത്തി. ഒ​രു കു​ടും​ബ​ത്തി​ന് മൂ​ന്നേ​ക്ക​ർ വീ​തം സ്ഥ​ല​മാ​ണ് ന​ൽ​കി​യത്. വൈ​ര​മ​ണി​യി​ലെ​ത്താ​ൻ കു​ള​മാ​വി​ൽ​നി​ന്ന്​ റി​സ​ർ​വോ​യ​റി​ലൂ​ടെ മു​ക്കാ​ൽ മ​ണി​ക്കൂ​ർ വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ക്ക​ണം. ഇ​പ്പോ​ൾ ശേ​ഷി​ക്കു​ന്ന​ത് വൈ​ര​മ​ണി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ മാ​ത്രം. നൂറു വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള സെ​ന്റ് തോ​മ​സ് പ​ള്ളി, വീ​ടു​ക​ളു​ടെ​യും ക​ട​ക​ളു​ടെ​യും ത​റ​ക​ൾ തു​ട​ങ്ങി വൈ​ര​മ​ണി ഗ്രാ​മ​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ജ​ല​നി​ര​പ്പ് താ​ഴ്ന്നതിനാൽ പ്ര​ത്യ​ക്ഷ​മാ​യി.

Advertisements