KOYILANDY DIARY

The Perfect News Portal

മറുനാടൻ മലയാളി ജീവനക്കാരൻ പൊലീസ് കസ്‌റ്റഡിയിൽ.

കൊച്ചി: മറുനാടൻ മലയാളി ജീവനക്കാരൻ സുദർശ്‌ നമ്പൂതിരി പൊലീസ് കസ്‌റ്റഡിയിൽ. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കാക്കനാട്‌ ഇൻഫോപാർക്ക് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്‌‌ച മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

സുദർശ്‌ നമ്പൂതിരിയെ തുടർനടപടികൾക്കായി വ്യാഴാഴ്‌‌ച പുലർച്ചെയൊടെ കാക്കനാട് ഇൻഫോപാർക്ക്‌ പൊലീസിന് കൈമാറി. ഇവിടെയാണ്‌ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്‌‌റ്റർ ചെയ്‌തിരിക്കുന്നത്‌. പട്ടികവർഗ പീഡനനിരോധന നിയമത്തിലെ വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌.