KOYILANDY DIARY

The Perfect News Portal

ഉള്ളൂർക്കടവ് പാലം നിർമാണം അവസാനഘട്ടത്തിലേക്ക്

കൊയിലാണ്ടി: ഉള്ളൂർക്കടവ് പാലം നിർമാണം അവസാനഘട്ടത്തിലേക്ക്. ബാലുശേരി – കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ പുഴയുടെ മധ്യത്തിലെ പ്രധാന സ്പാൻ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്‌. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാൽ പുഴയുടെ മധ്യത്തിൽ 55 മീറ്റർ നീളത്തിൽ കമാനാകൃതിയിലാണ് പാലം നിർമാണം.
250 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിന് 12 തൂണുകളുണ്ട്‌. പാലത്തിന്റെ ഇരുഭാഗത്തും 1.5 മീറ്റർ വീതിയിലുള്ള നടപ്പാതയുമുണ്ടാകും. ഡിസംബറോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ ഇരുഭാഗത്തുമുള്ള അനുബന്ധ റോഡ് നിർമാണവും ഉടൻ തുടങ്ങും.
Advertisements
ഉള്ളൂർക്കടവ് പാലം യാഥാർത്ഥ്യമായാൽ ദേശീയപാതയിലെ ചെങ്ങോട്ടുകാവ് ടൗണിൽ നിന്ന് ചേലിയ വഴി ഉള്ളൂർ, പുത്തഞ്ചേരി, കൂമുള്ളി, അത്തോളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകും.