KOYILANDY DIARY

The Perfect News Portal

മരത്തിൻറെ കൊമ്പ് മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: മരത്തിൻറെ കൊമ്പ് മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നു രാവിലെ 8 മണിയോട് കൂടിയാണ് മൂടാടി വീമംഗലം സ്കൂളിനടുത്ത് വൻമരത്തിന്റെ ശിഖരം പൊട്ടി ഹൈവേയിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ഗ്രേഡ് ASTO പി. കെ. ബാബുവിന്റെ നേതൃത്വത്തിൽ FRO മാരായ ജനീഷ് കുമാർ, അനൂപ് എൻ. പി, സനൽ രാജ്, നിതിൻരാജ്, ഹോംഗാർഡ് രാജേഷ് കെ. പി. എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.