KOYILANDY DIARY

The Perfect News Portal

വൈദ്യുതി തൊഴിലാളികളുടെ സമര സന്ദേശ ജാഥ സമാപിച്ചു

കോഴിക്കോട്: വൈദ്യുതി സമര സന്ദേശ ജാഥ സമാപിച്ചു. വൈദ്യുതി തൊഴിലാളികളുടെയും ഓഫീസർമാരുടെയും കരാർ ജീവനക്കാരുടെയും സംയുക്ത സംഘടന നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് (എൻസിസിഒഇഇഇ) നേതൃത്വത്തിലാണ് ജാഥ നടത്തിയത്.
സമാപന സമ്മേളനം കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ. എം. ജി. സുരേഷ് ഉദ്ഘാടനംചെയ്തു. സിഐടിയു സിറ്റി പ്രസിഡണ്ട് എൽ. രമേശൻ അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി. രാജീവ്, എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി ഇ. സി. സതീശൻ, അബ്ദുൽ അക്ബർ, വി. കെ. പ്രമോദ്, ജാഥാ ക്യാപ്റ്റൻ പി. ജിജി, സി. രഘുനാഥ് തുടങ്ങിയവർ‌ സംസാരിച്ചു. 
Advertisements
വിവിധ വർഗ ബഹുജന സംഘടനകൾ ജാഥാ ലീഡറെ ഹാരാർപ്പണം നടത്തി. പി. കെ. പ്രമോദാണ്‌ ജാഥാ മാനേജർ. കെ രതീഷ് കുമാർ, എ. രമേശൻ എന്നിവർ വൈസ് ക്യാപ്റ്റന്മാരും എം. എം. അക്ബർ, എ. സുധീർ, എം ഇസ്മയിൽ, വി. കെ. ശശീന്ദ്രൻ, എ. സജിത്ത് കുമാർ, ഒ. ശിവദാസൻ, സി. എം. ഗോപകുമാർ എന്നിവർ അംഗങ്ങളുമാണ്‌. നരിക്കുനി, കക്കോടി, വെസ്റ്റ്ഹിൽ, വെള്ളിമാടുകുന്ന്, മെഡിക്കൽ കോളേജ് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ഡബ്ല്യുഎ സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം ജയചന്ദ്രൻ അത്താണിക്കൽ സ്വാ​ഗതവും കെഇഡബ്ല്യുഎഫ് ഡിവിഷണൽ സെക്രട്ടറി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.