KOYILANDY DIARY

The Perfect News Portal

കെജ്‌രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു; ഡി രാജ

കെജ്‌രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐ ജനറല്‍  സെക്രട്ടറി ഡി രാജ. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നു. അംബേദ്ക്കര്‍ രൂപം നല്‍കിയ ഭരണഘടന ആണോ പിന്തുടരുന്നതെന്നു മോഡിയോട് അദ്ദേഹം ചോദിച്ചു.

ഭരണഘടന അപകടത്തിലാണ്. ഭരണഘടനയെ സംരക്ഷിക്കേണ്ട സമയമാണ്. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ. ഈ ലോകസഭ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകം. സംസ്ഥാനങ്ങളുടെ അവകാശം പോലും മോദി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്നും ഡി രാജ പറഞ്ഞു.