KOYILANDY DIARY.COM

The Perfect News Portal

ജന്തർ മന്തർ ഇനി മുതൽ പ്രതിഷേധ സ്ഥലമല്ലെന്ന് പൊലീസ്

.

 ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായിരിക്കെ പുതിയ നിർദേശവുമായി ദില്ലി പൊലീസ്. ജന്തർ മന്തർ ഇനി മുതൽ പ്രതിഷേധ സ്ഥലമല്ലെന്ന് പൊലീസ്. പുതിയ സ്ഥലമടക്കം ദില്ലി പൊലീസ് നിർദേശിച്ചിരിക്കുകയാണ്. രാംലീല, ബുറാഡി ഗ്രൗണ്ട്, ഈസ്റ്റ്‌ ഡൽഹി സിബിഡി ഗ്രൗണ്ട് എന്നീ മൂന്ന് സ്ഥലങ്ങളിലാണ് പ്രതിഷേധം നടത്തേണ്ടതെന്നാണ് പൊലീസിന്റെ വിചിത്ര ഉത്തരവ്. പ്രതിഷേധിക്കാനുള്ള സ്ഥലമെന്ന നിലയിൽ നിന്ന് ജന്തർ മന്തർ ഡീ നോട്ടിഫൈ ചെയ്തിരിക്കുകയാണ്.

 

ഇടത് – സിജെപി പ്രതിഷേധം അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നി​ഗൂഢ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. അതേസമയം, ശനിയാഴ്ച ജന്തർ മന്തറിലേക്ക്‌ യുവജനങ്ങളും രാഷ്ട്രീയപാർട്ടികളും നടത്തിയ പ്രതിഷേധത്തിനുനേരെ ക്രൂരമായ മർദ്ദനമുറകളാണ് അഴിച്ചുവിട്ടതെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി വിമർശിച്ചത്.

 

ഞായറാഴ്ച കൊണാട്ട്‌പ്ലേസിലും ആർ കെ ആശ്രമിലും സമാധാനപരമായ പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താനാണ്‌ പൊലീസും സിആർപിഎഫും ശ്രമിച്ചത്‌. യുവജനങ്ങളെ പൊലീസ്‌ ചവിട്ടി മെതിക്കുന്നതിനെ ജോൺ ബ്രിട്ടാസ്‌ ചോദ്യം ചെയ്‌തു. മാധ്യമങ്ങളോട്‌ സംസാരിക്കുന്നതിനിടെയാണ് പൊലീസുകാർ അദ്ദേഹത്തെ കടത്തിക്കൊണ്ടുപോയത്. മോദി സർക്കാരിന്റെ നിരന്തര വിമർശകനായ എംപിയെ കൈകാര്യം ചെയ്യാൻ മോദിയും അമിത്‌ഷായും ചട്ടംകെട്ടിയ ഗുണ്ടകളെ പോലെയാണ്‌ പൊലീസ്‌ പെരുമാറിയതെന്നാണ് എം എ ബേബി പറഞ്ഞത്.

 

Share news