KOYILANDY DIARY.COM

The Perfect News Portal

പന്തലായനി അടിപ്പാത സമരസമിതി ബൈപ്പാസ് നിർമ്മാണ പ്രവൃത്തി തടഞ്ഞു

കൊയിലാണ്ടി: പന്തലായനി അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജനങ്ങൾ ബൈപ്പാസ് നിർമ്മാണ പ്രവൃത്തി തടഞ്ഞു. ഇന്ന് കാലത്ത് പ്രവൃത്തി ആരംഭിച്ച മുതൽ ജെസിബി ഉൾപ്പെടെ നിരവധി വാഹനങ്ങൾ മെറ്റീരിയലുകളുമായി എത്തിയപ്പോഴാണ് സമരസമിതി പ്രവർത്തകർ നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞത്. അണ്ടർപ്പാസ് അനുവദിച്ചില്ലെങ്കിൽ പ്രവൃത്തി അനുവദിക്കില്ലെന്ന് സമരസമിതി പ്രവർത്തർ വ്യക്തമാക്കി. പ്രവൃത്തി തടഞ്ഞതോടെ അദാനി കമ്പനി അധികൃതർ സമരക്കാരുമായി ബന്ധപ്പെട്ടെങ്കിലും  സമരവുമായി മുമ്പോട്ടുപോകുമെന്നാണ് നാട്ടുകാരും സമരസമിതി നേതാക്കളും വ്യക്തമാക്കിയത്.

അണ്ടർപ്പാസ് അനുവദിക്കുന്നതിനുവേണ്ടി പ്രദേശത്തെ ബഹുജനങ്ങൾ സംഘടിച്ച് കഴിഞ്ഞ 10 ദിവസമായി പാതയോരത്ത് പന്തൽകെട്ടി സമരം നടന്നുവരികയാണ്. നിരവധി തവണ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും എൻഎച്ച്എഐ അധകൃതരുമായി നിരവധി തവണ ചർച്ച നടത്തിയതാണ്. ആ സമയങ്ങളിലെല്ലാം അനുകൂല സമീപനമായിരുന്നു അധികൃതർ സ്വീകരിച്ചത്. എന്നാൽ സമീപ ദിവസങ്ങളിൽ അണ്ടർപ്പാസ് അനുവദിക്കാൻ സാധിക്കില്ല എന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതോടെയാണ് നാട്ടുകാർ സംഘടിച്ച് പന്തൽ കെട്ടി സമരം ആരംഭിച്ചതും ഇന്ന് നിർമ്മാണ പ്രവൃത്തി തടയാനും തയ്യാറായത്. 

പന്തലായനി പ്രദേശത്ത് നൂറുകണക്കിനാളുകളുടെ സഞ്ചാര സ്വാതന്ത്യം തടഞ്ഞുകൊണ്ടാണ് ഇവിടെ നിർമ്മാണ പ്രവൃത്തി നടക്കുന്നത്. സ്കൂളുകൾ, റെയിൽവേ സ്റ്റേഷൻ, കോടതി, സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി പട്ടണം എന്നിവിടങ്ങളിൽ എത്തിച്ചേരേണ്ട ആളുകൾ യാത്ര ചെയ്യാനാകാതെ കടുത്ത പ്രയാസത്തിലാണ് ജീവിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ കിലോമീറ്ററുകൾ താണ്ടി സ്കൂളിലേക്ക് എത്തേണ്ട അവസ്ഥയും. ഇതിന് ശശ്വത പരിഹാരം അണ്ടർപ്പാസ് അനുവദിക്കുയല്ലാതെ മറ്റു മാർഗമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. അനുകൂല തീരുമാനം എടുക്കാഞ അധികൃതർ തയ്യാറായിട്ടില്ലെങ്കിൽ മേഖലയിലാകെ പ്രവൃത്തി തടഞ്ഞുകൊണ്ട് പ്രതിഷേധിക്കുമെന്നും നാട്ടുകാർ പറയുന്നു.

Share news