വാടക വീട്ടിൽ അതിക്രമിച്ചുകയറി താമസക്കാരെ അക്രമിച്ച് പണവും മൊബൈൽ ഫോണും മോഷണം നടത്തിയ പ്രതികളെ പിടികൂടി
.
കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ ട്രാക്കിനു സമീപത്തുള്ള വാടക വീട്ടിൽ അതിക്രമിച്ചുകയറി താമസക്കാരനായ സദ്ദാം ഹുസൈനേയും ഭാര്യയേയും മർദ്ദിച്ച് മൊബൈൽ ഫോണുകളും, പണവും കവർന്ന 4 പ്രതികളെ കൊയിലാണ്ടി പോലീസ് പിടികൂടി. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ATM കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും മോഷ്ടാക്കൾ കൈക്കലാക്കി കടന്നു കളഞ്ഞിരുന്നു. പ്രതികൾ ഇതര സംസ്ഥാന തൊഴിലാളികളാണ്. 4 പ്രതികളെയും കൊയിലാണ്ടി പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശികളായ അഞ്ചാർ അലാം (27), ഷഫീഖ് അലാം (26) ഉൾപ്പെടെയുള്ള 4 പ്രതികളെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഒരു പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
.

.
രണ്ട് പ്രതികളെ കൊയിലാണ്ടി ഹാർബറിൽ നിന്നും, ഒരാളെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപമുള്ള ലോഡ്ജിൽ നിന്നും, മറ്റൊരാളെ ചോമ്പാലയിൽ വെച്ചുമാണ് പിടികൂടിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.



