സമര പോരാളികൾക്ക് യാത്രയയപ്പ് നൽകി
.
കൊയിലാണ്ടി: ഗ്യനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭ സമരത്തിൽ പങ്കാളികളാവാൻ പോകുന്ന ആർജെഡി നേതാക്കൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. ആർജെഡി സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ, ദേശീയ കൗൺസിൽ അംഗം ഡോ. എ. രബിജ, ആർ വൈ ജെ ഡി നേതാക്കളായ എൻ.കെ നിബിൻ കാന്ത്, അർജുൻ മഠത്തിൽ, പ്രജിലേഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

യാത്രയയപ്പ് യോഗം ആർജെഡി ദേശീയ എക്സിക്യൂട്ടിവ് മെമ്പറും മുൻ മന്ത്രിയുമായ കെ. പി മോഹനൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു. മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് ഒ.പി ഷീജ, എം.പി ശിവാനന്ദൻ, അഡ്വ. എ. രാധാകൃഷ്ണൻ, മുൻസിപ്പൽ കൗൺസിലർ ജയദേവൻ, സുരേഷ് മേലേപ്പുറത്ത്, കെ. വി ചന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത് എം പി അജിത എന്നിവർ പങ്കെടുത്തു.



