ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സര്ക്കാര് ജീവനക്കാരും അധ്യാപകരും
.
കോഴിക്കോട്: ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ രാജ്യത്ത് നടക്കുന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സര്ക്കാര് ജീവനക്കാരും അധ്യാപകരും. എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എം. ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.


കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എസ് സ്മിജ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി. സജിത്കുമാർ, ജില്ലാ പ്രസിഡണ്ട് ആർ എം രാജൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ കെജിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി സുധാകരൻ, വടകര സിവിൽ സ്റ്റേഷനിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി. സതീശൻ, താമരശേരി സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ഷജീഷ് കുമാർ എന്നിവർ സംസാരിച്ചു.




