ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
.
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടികൾ ചോദ്യം ചെയ്തും എസ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്. അതേസമയം സുപ്രീം കോടതി ഇടപെടൽ കൂടെ നോക്കി പ്രതിഷേധം ശക്തമായി തുടരാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ആണ് എസ്എഫ്ഐ ഉൾപ്പെടെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

ഇന്നലെ എസ്എഫ്ഐ, സിജെപി, ഐസ, എന്നീ വിദ്യാർത്ഥി സംഘടനകളുടെ യോഗം ചേർന്നിരുന്നു. മണിക്കൂറുകൾ നീണ്ട യോഗത്തിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം എന്നാണ് ധാരണ ആയത്. എസ്എഫ്ഐ ഉൾപ്പെടെ ഇടത് സംഘടനങ്ങളുമായി ഉള്ള സിജെപിയുടെ ചർച്ചയിൽ പങ്കെടുക്കാൻ വേണ്ടി സൗരവ് ദാസും അശുതോഷ് റാങ്കയും നേരിട്ട് എത്തിയിരുന്നു. അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കുമെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രജിസ്ട്രാറുടെ ഓഫീസിൽ എത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിവേദനം നൽകിയിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ആണ് സുപ്രീം കോടതിയിൽ പ്രതിപക്ഷ നേതാക്കൾ ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർക്കെതിരെയാണ് അഭിഭാഷകൻ പ്രസന്ന എസ് മുഖേന ഹർജി ഫയൽ ചെയ്തിരിക്കുന്നത്.




