2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്
.
2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ് നവനീതം നവി പിള്ള. 2008 –2014 ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനെതിരായ പോരാട്ടത്തിൽ നിന്ന് രാജ്യാന്തര നീതിന്യായ രംഗത്തെ സുപ്രധാന ഇടപെടലുകളിലേക്ക് നീളുന്നതാണ് നവനീതം നവി പിള്ളയുടെ ജീവിതയാത്ര. 1941ൽ തമിഴ് വംശജരായ മാതാപിതാക്കൾക്ക് ജനിച്ച നവി പിള്ള 1967-ൽ നറ്റാൽ പ്രവിശ്യയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. വർണവിവേചനത്തിനെതിരെ പോരാടിയവർക്കും തടവുകാരുടെ അവകാശങ്ങൾക്കുമായി അവർ നിയമപോരാട്ടങ്ങൾ നടത്തി. 1988-ൽ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കും പുറമേ, തടവുകാർ, പീഡനത്തിനിരയായവർ, ഗാർഹികാതിക്രമങ്ങൾക്ക് ഇരകളാകുന്നവർ തുടങ്ങിയവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നവി പിള്ള പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ വനിതാ സമത്വ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അവർ സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഇക്വാലിറ്റി നൌ എന്ന സംഘടനയുടെ സഹസ്ഥാപകരിൽ ഒരാളുമാണ്.




