KOYILANDY DIARY.COM

The Perfect News Portal

ചികിത്സാ പിഴവ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു

.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി (49) ആണ് മരിച്ചത്. ചികിത്സാ പിഴവ് മൂലമാണ് തങ്കമണിയുടെ ജീവൻ നഷ്ടമായതെന്ന് കുടുംബം ആരോപിച്ചു. ഒക്ടോബർ എട്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തങ്കമണിയുടെ ശസ്ത്രക്രിയ നടന്നത്.

 

ഒമ്പതിന് റൂമിലേക്ക് മാറ്റിയെങ്കിലും ഛര്‍ദിയും പനിയും തുടങ്ങി. ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കും. വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വീണ്ടും ശസ്ത്രക്രിയ നടത്തി. പിന്നാലെ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മരിക്കുകയായിരുന്നു. അതേസമയം യുഡിഎഫ് ഭരണത്തിൽ കഴിഞ്ഞ മാസം മാത്രം 20 ലേറെ ചികിത്സാ പിഴവും അനാസ്ഥയുമാണ് റിപ്പോർട്ട്‌ ചെയ്തത്.

 

പരിയാരം മെഡിക്കൽ കോളേജിലും കോട്ടയം മെഡിക്കൽ കോളേജിലും ശസ്ത്രക്രിയക്കിടെ യുവതികൾ മരിച്ചു. ആലപ്പുഴയിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കണ്ണിൽ ലെൻസ്‌ തറച്ചു. പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ ശസ്ത്രക്രിയയ്കിടെ നവജാത ശിശുവും പേരൂർക്കടയിൽ ചികിത്സവൈകി ഗർഭസ്ഥശിശുവും മരിച്ചു. ആംബുലൻസ്‌ ഇല്ലാതെ അടിമാലിയിൽ ചികിത്സ വൈകി യുവാവ്‌ മരിച്ചു.

 

Share news