KOYILANDY DIARY.COM

The Perfect News Portal

മനം കുളിർപ്പിച്ച് സംഗീത സമർപ്പണം

.
ചേമഞ്ചേരി: നവരാത്രി സംഗീതോത്സവത്തിൻ്റെ നാലാം ദിനത്തിൽ പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ  ഗീതാദേവി വാസുദേവൻ്റെ സംഗീത കച്ചേരി നടന്നു. അഖിൽ കാക്കൂർ വയലിനിലും
ഋഷികേശ് രുദ്രൻ മുദംഗത്തിലും, കെ.ആർ നമ്പൂതിരി ഘടത്തിലും അകമ്പടിയേകി. യോഗത്തിൽ വെച്ച്  പ്രശസ്ത കർഷകൻ പത്മശ്രി ചെറുവയൽ രാമൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഗീതോത്സവത്തിൻ്റെ അഞ്ചാം ദിനമായ ഇന്ന് കലാലയം സുഹൃദ് സംഘം ഗാനമേള അവതരിപ്പിച്ചു.
Share news