പയ്യോളിയിൽ ട്രെയിനിടിച്ച് യുവതി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല
.
കൊയിലാണ്ടിെ: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവതി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം സംഭവിച്ചത്. റെയിൽവേ സ്റ്റേഷനും ഒന്നാം ഗേറ്റിനും ഇടയിലുള്ള ഭാഗത്തുവെച്ചാണ് യുവതിയെ ട്രെയിനിടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



