ഹോർട്ടികള്ച്ചറല് തെറാപ്പി പരിശീലന കോഴ്സ്: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അപേക്ഷിക്കാം
.
ഭിന്നശേഷിക്കാരായ കുട്ടികള്ക്കായി, സാമൂഹിക സുരക്ഷാ മിഷന്റെയും
കേരള കാര്ഷിക സര്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില് അമ്പലവയല് കൃഷി വിജ്ഞാന കേന്ദ്രത്തില് വെച്ച് നടത്തുന്ന ആറ് മാസത്തെ സൗജന്യ ഹോർട്ടികള്ച്ചറല് തെറാപ്പി പരിശീലന കോഴ്സിലേക്ക് അപേക്ഷ
ക്ഷണിച്ചു.

അപേക്ഷകള് സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര് 29 ന്. 18 വയസിനു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്ക്ക് അപേക്ഷിക്കാം. പരിശീലനത്തില് പങ്കെടുക്കുന്നവര്ക്ക് പ്രതിദിന സ്റ്റൈപ്പന്റും ലഭിക്കും. അപേക്ഷ ഫോം ഡൗണ്ലോഡ് ചെയ്യുന്നതിനായി
https://kau.in/announcement/ 37285 എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ഫോണ്: 7306195043, 7306465654



