വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി ഫിറോസിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിൽ മുമ്പ് അറസ്റ്റിലായ പ്രതികളുമായി ഇയാൾക്ക് ബാങ്ക് ഇടപാടുകളുണ്ട്. മറ്റൊരു മയക്കുമരുന്ന് കേസിൽ നിലവിൽ പ്രതിയാണിയാൾ. പ്രതിയെ വടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.