KOYILANDY DIARY.COM

The Perfect News Portal

മുഹമ്മദ് ഹൈസാ (5) ന്‍റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

കൊയിലാണ്ടി: അകലാപ്പുഴയില്‍ ബോട്ടിൽനിന്ന് പുഴയിൽ വീണു മരണപ്പെട്ട മുഹമ്മദ് ഹൈസാ (5) ന്‍റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഓമശേരി പുത്തൂർ കുന്നുമ്മൽ മുഹമ്മദ് ഹാരിസിന്റെയും മറിയം സുനൈനയുടെയും മകനാണ് മുഹമ്മദ് ഹൈസാന്‍. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് അകലാപ്പുഴയിലാണ് സംഭവം. ഓമശേരിയിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 30 പേരടങ്ങുന്ന സംഘം ബോട്ടിങ്ങിനെത്തിയിരുന്നു.

നടയ്ക്കൽ റോയൽ ക്രൂയിസ് എന്ന ഇരുനില ബോട്ടിലാണ് അപകടം ഉണ്ടായത്. കടവിന് സമീപമെത്തിയപ്പോൾ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു. ബോട്ടിലു ണ്ടായിരുന്ന ജീവനക്കാര്‍ പുഴയിലേക്ക് ചാടി കുട്ടിയെ കരക്കെത്തിച്ച് സിപിആർ നൽകിയശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊയിലാണ്ടി പൊലീസ് മൃതദേഹം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: യമീൻ അബ്ദുള്ള. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ മൃതദേഹം ഖബറടക്കും.

Share news