KOYILANDY DIARY.COM

The Perfect News Portal

ഗ്യാനേഷ് കുമാറിനെ മാറ്റണം: എൽഡിഎഫ് പിന്തുണയോടെ പ്രമേയം പാസാക്കി

.

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്ഐആറിലൂടെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു.

 

പ്രതിപക്ഷ നേതാവ് വാക്കാൽ പറഞ്ഞ ഭേദഗതി അംഗീകരിച്ചാണ് പ്രമേയം. പ്രമേയത്തെ എതിർത്ത ബിജെപി, നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി അവതരിപ്പിച്ചു. ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂർവ്വമായ തെരഞ്ഞെടുപ്പാണ്. അതിന് അനുകൂലമായി രാഷ്ട്രീയ ഭേദം ഇല്ലാതെ നിൽക്കുക എന്നതാണ് വേണ്ടതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം പ്രമേയത്തെ എതിർത്ത ബിബി ഗോപകുമാർ നിയമപരമായിട്ടാണോ കേരളത്തിലെ മുഖ്യമന്ത്രി ആയതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞു. മാധ്യമ റിപ്പോർട്ട് തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് വി മുരളീധരൻ പറഞ്ഞു. ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് വി മുരളീധരൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ അപലപിക്കുന്നു വി മുരളീധരൻ സഭയിൽ പറഞ്ഞു.

 

Share news