ഗ്യാനേഷ് കുമാർ രാജിവെയ്ക്കാതെ ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് ഡിവൈഎഫ്ഐ – എസ്എഫ്ഐ നേതാക്കൾ
.
ജന്തർ മന്തർ എന്ന സമരകേന്ദ്രം അടച്ചതോടെ ദില്ലിയിലാകെ വിദ്യാർത്ഥി സമരം കത്തി പടരുകയാണ്. ഡിവൈഎഫ്ഐ, എസ്എഫ്ഐ സി.ജെ.പി നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്തു. എ എ റഹീം എം പി, അഭിജിത് ദീപ്കെ, ആദർശ് എം സജി, ശ്രജൻ ഭട്ടാചാര്യ, ഐഷി ഘോഷ് അടക്കമുള്ള നിരവധി വിദ്യാർത്ഥി നേതാക്കളെയാണ് പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിന് വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചു. ഭ്രാന്ത് പിടിച്ച പോലെ പായുന്ന ദില്ലി പൊലീസും മറ്റു അർദ്ധ സൈനികരുമാണ് ദില്ലി നഗരത്തിലെങ്ങും.

മുദ്രാവാക്യം വിളിക്കേണ്ട ശ്വാസം എടുത്താൽ പോലും പൊലീസ് പിടികൂടും. വാഹനത്തിൽ എന്നല്ല നടന്ന് പോയാൽ പോലും നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പൊലീസിന് അറസ്റ്റ് ചെയ്യാം. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും വിമാനത്താവളങ്ങളിലും വിദ്യാർത്ഥി സമരവുമായി ബന്ധമില്ലാത്ത നൂറുകണക്കിന് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ, സി.ജെ.പി നേതാക്കളെ വ്യാപകമായി കസ്റ്റഡിയിലെടുത്തു.

ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ട് പോകില്ലെന്നാണ് വിദ്യാർത്ഥി യുവജന കൂട്ടായ്മകൾ ഒരുപോലെ പറയുന്നത്. പൊലീസ് വേട്ടയാടൽ കൊണ്ട് തങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്നുണ്ടെന്നും നരേന്ദ്രമോദിക്കും വിദ്യാർത്ഥികളും യുവജനങ്ങളും മുന്നറിയിപ്പ് നൽകുന്നു.




