ഗ്യാനേഷ് കുമാർ രാജി വെക്കുക: പുകസ കൊയിലാണ്ടിയില് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പ്രകടനവും സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പുകസ ജില്ലാ കമ്മിറ്റി അംഗം സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.


കവി മോഹനൻ നടുവത്തൂർ,പ്രേമൻ തറവട്ടത്ത്, സി. അരവിന്ദൻ, ആർ. കെ. ദീപ, എ. സുരേഷ്, അനിൽ കാഞ്ഞിലശ്ശേരി, എ. സുരേഷ് എന്നിവർ സംസാരിച്ചു. പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതവും മേഖലാ ജോ. സെക്രട്ടറി സി. പി. ആനന്ദൻ നന്ദിയും പറഞ്ഞു.




