KOYILANDY DIARY

The Perfect News Portal

ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ വായനാദിനം ആചരിച്ചു

കൊയിലാണ്ടി:  നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു. പരിപാടിയോടനുബന്ധിച്ച് സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ കൈമാറി. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ  കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെയാണ് വായനാദിനം ആചരിച്ചത്. ഐ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
വായന ലഹരിയാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളിൽ വായന വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ വളണ്ടിയർ ലീഡർ അക്ഷയ് ടി എം  സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർമാർ സമാഹരിച്ച 50ൽപ്പരം പുസ്തകങ്ങൾ  വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര ഏറ്റുവാങ്ങി. ഭരണ സമിതി അംഗം റയീസ് ടി. കെ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സുനിത ആർ  നന്ദിയും പറഞ്ഞു.