KOYILANDY DIARY

The Perfect News Portal

വെള്ളറക്കാട് സുഭാഷ് വായനശാല വായനാദിനം ആചരിച്ചു

വായനാദിനം ആചരിച്ചു. വായനദിനത്തിൻ്റെ ഭാഗമായി വെള്ളറക്കാട് സുഭാഷ് വായനശാലയിൽ വൈക്കം സത്യാഗ്രഹത്തിൻ്റെ ചരിത്രപ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യ പ്രഭാഷണം നടത്തി.
വായനശാല പ്രസിഡണ്ട് കെ.എം. ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രഘുനാഥൻ മാസ്റ്റർ സംസാരിച്ചു. സെക്രട്ടറി കെ. സത്യൻ സ്വാഗതവും കെ.കെ. ശശി നന്ദിയും പറഞ്ഞു.
Advertisements