KOYILANDY DIARY

The Perfect News Portal

ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനകൾക്ക് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യൻ നിർവഹിച്ചു.
ഹെൽത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില. സി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.  സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ കെ.എ ഇന്ദിര ടീച്ചർ, ഇ. കെ. അജിത്ത് മാസ്റ്റർ, നിജില പറവക്കൊടി, കൗൺസിലർമാരായ ഫക്രുദ്ദീൻ മാസ്റ്റർ, രത്നാവല്ലി ടീച്ചർ, പ്രജിഷ, ജിഷ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് എ. പി, കെ. റിഷാദ്, ജമീഷ് മുഹമ്മദ്, ഷീബ. ടി. കെ, ലിജോയ്. എൽ, വിജിന. പി, ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Advertisements
റെയിൻ കോട്ട്, സോപ്പ്, യൂണിഫോം, ഗ്ലൗസ്, ഗംബൂട്ട് , തൊപ്പി, അർബാന എന്നിവയാണ് വിതരണം ചെയ്തത്. നഗരസഭ ക്ലീൻ  സിറ്റി മാനേജർ ഇ. ബാബു സ്വാഗതം പറഞ്ഞു.