KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം

പേരാമ്പ്ര സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. അഗ്നിരക്ഷാ സേനയുടെ പതിനൊന്ന് യൂണിറ്റുകൾ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റിന് തീ പടർന്നത്. സൂപ്പർ മാർക്കറ്റിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നതെന്ന് സൂചന. സൂപ്പർ മാർക്കറ്റിൽ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് തീയണച്ചത്.