KOYILANDY DIARY

The Perfect News Portal

മനസ്സിനും ശരീരത്തിനും ഉണർവേകാൻ യോഗയുമായി എൻ എസ് എസ് വോളണ്ടിയർമാർ

മനസ്സിനും ശരീരത്തിനും ഉണർവേകാൻ യോഗയുമായി എൻ എസ് എസ് വോളണ്ടിയർമാർ. അന്താരാഷ്ട്ര യോഗാ ദിനത്തിൽ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാർ യോഗ പരിശീലിച്ചു. പോലീസ് ഇൻസ്പെക്ടറും ജില്ലാ നോഡൽ ഓഫീസറുമായ ഗഫൂർ ചേനോളിയാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.