KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഓയിസ്ക കൊയിലാണ്ടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നാച്ചുറൽ ഹീലിംഗ് സെന്ററിൽ വെച്ചാണ് നടത്തിയത്. ചാപ്റ്റർ സെക്രട്ടറി അഡ്വ. വി. ടി. അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി വി. പി. സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. യോഗാചാര്യൻ
ഡോ ബിനു ശങ്കർ യോഗ ക്ലാസ്സ്‌ നയിച്ചു. യോഗത്തിൽ ഗോപാലകൃഷ്ണൻ, കെ. എസ് സുരേഷ് ബാബു. ആർ. ബാബുരാജ് ചിത്രാലയം, ബാലൻ അമ്പാടി എന്നിവർ സംസാരിച്ചു. അഡ്വ. പ്രവീൺ ജി, എം. ആർ. ബാലകൃഷ്ണൻ, അഡ്വ. ജതീഷ് ബാബു എന്നിവർ പങ്കെടുത്തു. യോഗാനന്തരം യോഗ പരിശീലനവും നടന്നു.