KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ അംഗങ്ങൾക്കായി യോഗ പരിശീലനം

കുടുംബശ്രീ അംഗങ്ങൾക്കായി യോഗ പരിശീലനം. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ യോഗ ദിനത്തിൽ കുടുംബശ്രീ അംഗങ്ങൾക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. എം.എൽ. എ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. ഡോ: ടി. രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. യോഗ പരിശീലകരായ പി.കെ. ബാലകൃഷ്ണൻ, രമ്യ, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
ശാരീരികമാനസീക പീഢകൾ അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം  ജീവിക്കുന്നത്. ഇതിനു പരിഹാരം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സമൂഹം, എന്നാൽ ആധുനിക സുഖ സൗകര്യങ്ങളാൽ നിറഞ്ഞ ലോകം ഈ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഒരു പരിഹാരം നിദ്ദേശിക്കുന്നില്ല. ഇവിടെയാണ് യോഗയുടെ പ്രസക്തി. ശരീരത്തിനും മനസ്സിനും ഒരേ സമയം വ്യായാമം നൽകുന്ന ഒരു വ്യായാമരീതിയാണ് യോഗ. അതിനാൽ ഇതു മറ്റു ശാരീരിക വ്യായാമങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു.
Advertisements
സമഗ്രത, യോജിപ്പ്, ഐക്യം തുടങ്ങിയ അർത്ഥങ്ങളാണ് യോഗ എന്ന വാക്കിൽ നിന്നും ലഭ്യമാകുന്നത്. യോഗ മാനുഷിക സത്തയെ പരിശുദ്ധമായ അവബോധ തലത്തിലേക്ക് ഉയർത്തുന്നു. ഇതു മൂലം വ്യക്തി ശാന്തിയുടേയും സമാധാനത്തിന്റെയും അഗാധതകളിലേക്കിറങ്ങുന്നു. ഇതു മൂലം ശാരീരികവും മാനസികവമായ ആരോഗ്യം കൈവരിക്കാൻ വ്യക്തിക്കു കഴിയുന്നു.
യോഗ ദിനത്തിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്ന യോഗാഭ്യാസത്താൽ ശാരീരികവും മാനസീകവുമായ ആരോഗ്യം കൈവരിക്കാൻ കഴിയുന്ന ഒരു സമൂഹം രൂപപ്പെടുമെന്ന് പ്രത്യാശിക്കുന്നുവെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു പറഞ്ഞു.  സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ.വിബിന സ്വാഗതവും ടി. ആരിഫ നന്ദിയും പറഞ്ഞു.