KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ മാറ്റമില്ല: പവന് 1,09,400 രൂപ

.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച രേഖപ്പെടുത്തിയ 1,09,400 രൂപയിലാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 13,675 രൂപയിൽ തന്നെയാണ് ഒരു ഗ്രാം സ്വർണവും വ്യാപാരം പുരോഗമിക്കുന്നത്. സ്വർണത്തിനെ പൊതുവെ സുരക്ഷിത നിക്ഷേപമായിട്ടാണ് ആളുകൾ കാണുന്നത്.

 

പശ്ചിമേഷ്യയിലെ യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സ്വർണവില കുത്തനെ ഉയരുന്നതാണ് പതിവ്. കാരണം ഈ സമയത്ത് ഓഹരി, കടപ്പത്രം, കറൻസി വിപണികൾ ആടിയുലയും. ഇത് സ്വർണത്തിന് സുരക്ഷിത നിക്ഷേപ’ എന്ന പെരുമ നൽകുകയും വില കൂടുകയും ചെയ്യും.

 

Share news