ഇന്നും സ്വർണവില കുറഞ്ഞു. 3760 രൂപ കുറഞ്ഞ് പവന് 92,080 എന്ന നിരക്കിൽ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏറെ നാളുകളായി സംസ്ഥാനത്തെ സ്വർണവില ലക്ഷം കടന്ന നിലയിലായിരുന്നു. ആ വിലയാണ് ഇപ്പോൾ ഇടിച്ചിറങ്ങുന്നത്. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലുമെത്തിയിട്ടുണ്ട്.