KOYILANDY DIARY.COM

The Perfect News Portal

നവരാത്രി ആഘോഷം: സംസ്ഥാനത്ത് ഒക്ടോബർ 19 ന് പൊതു അവധി പ്രഖ്യാപിച്ചു

.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 19 ന് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖലാ സ്ഥാപനങ്ങൾക്കും, നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 18 ഞായറാഴ്ചയാണ് ഇത്തവണ പൂജവെയ്പ്പ്. ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി അവധിയും ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. ഇതോടെ തുടർച്ചയായി നാല് ദിവസമാണ് അവധി ലഭിക്കുന്നത്.

Share news