KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കേസരി ഭവനിലെ സ്ഥാപനങ്ങൾക്ക് നിയന്ത്രം

.
കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് നാളെ (ഒക്ടോബർ16 ന്) ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
.
.
കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സി.ബി. എസ്. ഇ, ഐ. സി. എസ്. ഇ. സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
.
.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചാലപ്പുറം കേസരി ഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടൊപ്പം ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 16-ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ചാലപ്പുറം കേസരി ഭവന്‍ കെട്ടിടത്തിലേക്കുള്ള പൊതുജന പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ചാലപ്പുറം ശാഖ ഉള്‍പ്പെടെയുള്ള കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും അന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Share news