KOYILANDY DIARY.COM

The Perfect News Portal

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് തൃശൂരിൽ എത്തും

.

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് തൃശൂരിൽ എത്തും. കല്യാൺ സിൽക്സിൻ്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് വിജയ് എത്തുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം വിജയ് ആദ്യമായാണ് കേരളത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നത്. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് നവരാത്രി ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കല്യാണിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വിപുലമായ രീതിയിൽ നവരാത്രി ആഘോഷങ്ങൾ നടത്തിവരാറുണ്ട്.

 

ഇത്തവണയും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഇത്തവണ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നത് വലിയ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള വി.ഐ.പി സെലിബ്രിറ്റികൾ തൃശൂരിലെത്തി കല്യാൺ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

 

കഴിഞ്ഞ വർഷങ്ങളിലേതുപോലെ തികച്ചും സ്വകാര്യമായ രീതിയിൽ ആയിരിക്കും നവരാത്രി ആഘോഷപരിപാടികൾ സംഘടിപ്പിക്കുക. കഴിഞ്ഞ ദിവസം നവരാത്രി ആഘോഷങ്ങളിലെത്തുന്ന സിനിമാ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ വൈറലായിരുന്നു.

Share news