കാലിക്കറ്റ് സർവകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് മിന്നും വിജയം
.
കാലിക്കറ്റ് സർവകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് മിന്നും വിജയം. യുഡിഎസ്എഫിൽ നിന്നും എംഎസ്എഫിൽ നിന്നും നിരവധി കോളേജുകൾ തിരിച്ചുപിടിച്ച് എസ്എഫ്ഐ. പൊന്നാനി എംഇഎസ് കോളേജും മലപ്പുറം ഫാത്തിമാ കോളേജും യുഡിഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു. 6 വർഷങ്ങൾക്കു ശേഷം എംഎസ്എഫിൽ നിന്ന് വളാഞ്ചേരി സിപിഎ കോളേജും 2 വർഷങ്ങൾക്ക് ശേഷം കെഎസ്യുവിൽ നിന്ന് വയനാട് പഴശ്ശിരാജ കോളേജും പിടിച്ചെടുത്തു.

4 വർഷങ്ങൾക്കു ശേഷം യുഡിഎസ്എഫിന് വളാഞ്ചേരി ലുമിനസ് കോളേജ് നഷ്ടമായി. ലുമിനസ് കോളേജിലും എസ്എഫ്ഐ തേരോട്ടം. നിലമ്പൂർ ഗവ. കോളേജിൽ മുഴുവൻ സീറ്റും നേടി യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. താമരശ്ശേരി ഐഎച്ച്ആർഡി കോളേജ്, കോഴിക്കോട് ഗുരുവായൂരൂപ്പൻ കോളേജ് എന്നിവയും തിരിച്ചുപിടിച്ചു.

ചരിത്രത്തിൽ ആദ്യമായാണ് ഗുരുവായൂരപ്പൻ കോളേജിൽ ഒരു വിദ്യാർത്ഥി സംഘടനയ്ക്ക് സമ്പൂർണ വിജയം. അതേസമയം, മലപ്പുറം അൽഷിഫാ കോളേജും എസ്എഫ്ഐ പിടിച്ചെടുത്തു. മഞ്ചേരി എൻഎസ്എസ് കോളേജിലും എസ്എഫ്ഐക്ക് വിജയം. കഴിഞ്ഞ കേരളാ സർവകലാശാല, എംജി സർവകലാശാല തെരെഞ്ഞെടുപ്പിലും എസ്എഫ്ഐ ഉജ്വല വിജയമാണ് നേടിയത്.




