പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
.
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ കൊടുവള്ളി സ്വദേശി മരിച്ചു. കൊടുവള്ളി പ്രാവിൽ സി.പി. ഫൈസലിന്റെ മകൻ അബ്ദുറഹ്മാൻ (മജു) ആണ് മരിച്ചത്. ഫാറൂഖ് കോളേജിൽ ബി.കോം അവസാന വർഷ വിദ്യാർഥിയായിരുന്നു അബ്ദുറഹ്മാൻ. അപകടത്തിൽ പരിക്കേറ്റ അബ്ദുറഹ്മാനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



