KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി എസ് ബി ഐ ബാങ്കിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി

.
യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തി വ്യാപാരികളെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചും നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി എസ് ബി ഐ ബാങ്കിന് മുമ്പിൽ കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിന്റെ ഉത്തരവ് കത്തിക്കലും പ്രതിഷേധ ധർണയും നടത്തി.
സമരം വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി പി ആർ രഘൂത്തമൻ ഉദ്ഘാടനം ചെയ്തു. പി കെ ഷാജി, പി പി വിജയൻ, സി എം സന്തോഷ്, മനോജ് പനങ്കുറ, അഷ്റഫ് സാരഥി, പി എം ജമാൽ, റഷീദ് മുബാറക്ക്, സി കെ രാജമല്ലി, കെ കെ ഗീത, ഷീജ ഗ്രാൻഡ് ഫാൻസി, ജോസ് ചെറിയൻ, പ്രബീഷ് തളിയോത്ത്, ഹസ്സൈനാർ ഉള്ളിയേരി, ഇ പി രവി എന്നിവർ സംസാരിച്ചു.
Share news