എൽ ഐ സി ഏജൻ്റുമാർ കരിദിനം ആചരിച്ചു
.
കൊയിലാണ്ടി: ആൾ ഇന്ത്യ എൽ ഐ സി ഏജൻ്റ് ഫെഡറേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഏജൻ്റ്മാരുടെ കമ്മീഷൻ വെട്ടി ചുരുക്കുന്നതിനും ഏജൻ്റ്മാരെ ദോഷകരമായി ബാധിക്കുന്ന കരിനിയമങ്ങൾക്കെതിരെയും കാലത്ത് 10 മണി മുതൽ 4 മണി വരെ എൽ ഐ സി ഓഫീന് മുന്നിൽ ധർണ്ണ സമരം നടത്തി. സമരം സംഘടനയുടെ ഡിവിഷൻ ജനറൽ സെക്രട്ടറി കെ. ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് മണി പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

എം വി അജയകുമാർ, ജി. രാജേഷ് ബാബു, കെ. കൃഷ്ണൻ, കെ.കെ വസന്ത,
വി. സി വിജയൻ, വിലാസിനി പി, രമ സി.കെ, രേഖ കെ, സജീഷ് എൻ. പി,
പി.പി ജയരാജൻ, അജിത സി പി, കെ. കെ. വത്സരാജ്, വി പി സുധീഷ് കുമാർ,
കെ. വിമല, സി. എം പ്രമീള, ബാബുരാജ് ടി പി എന്നിവർ സംസാരിച്ചു.
സെക്രട്ടറി വി.കെ ശശിധരൻ സ്വാഗതവും എം. കെ ത്യാഗരാജൻ നന്ദിയും പറഞ്ഞു.



